26.5 C
Kunnamkulam
Tuesday, August 4, 2026
Home CCTV Desk കരുതി വെക്കാം ജീവന്റെ തുള്ളികള്‍ നാളെക്കായി; ജലസംരക്ഷണ കാമ്പയിന്റെ മദ്രസ തല ഉദ്ഘാടനം നടത്തി

കരുതി വെക്കാം ജീവന്റെ തുള്ളികള്‍ നാളെക്കായി; ജലസംരക്ഷണ കാമ്പയിന്റെ മദ്രസ തല ഉദ്ഘാടനം നടത്തി

എരുമപ്പെട്ടി കടങ്ങോട് വെസ്റ്റ് ഹിദായത്തുല്‍ ഇസ്ലാം മദ്രസയില്‍ എസ്.കെ.എസ്.ബി.വിയുടെ നേതൃത്വത്തില്‍ കരുതി വെക്കാം ജീവന്റെ തുള്ളികള്‍ നാളെക്കായി എന്ന പ്രമേയത്തില്‍ നടക്കുന്ന ജലസംരക്ഷണ കാമ്പയിന്റെ മദ്രസ തല ഉദ്ഘാടനം നടത്തി. കടങ്ങോട് വെസ്റ്റ് മുക്കിലപീടികയില്‍ നടന്ന പരിപാടി മഹല്ല് ഖത്തീബ് ബഷീര്‍ സഖാഫി ഉദ്ഘാടനം ചെയ്തു. മഹല്ല് ജമാ അത്ത് കമ്മിറ്റി പ്രസിഡന്റ് കെ .എസ് സലാം അധ്യക്ഷനായി. എസ്.കെ.എസ്.ബി.വി റെയ്ഞ്ച് കണ്‍വീനര്‍ യഹ്യ ഫൈസി മുഖ്യാതിഥിയായി. കെ.ബി മുഹമമദ് കുട്ടി, എന്‍.എ അബുബക്കര്‍, വി.എം അബൂബക്കര്‍, എന്‍.എ മുഹമ്മ ദാലി, മുഹമ്മദ് ഹക്കീം അജ്മല്‍ സംസാരിച്ചു.

ADVERTISEMENT
error: Content is protected !!