കുന്നംകുളത്ത് കടന്നല്‍ ആക്രമണം; 5 പേര്‍ക്ക് കുത്തേറ്റു, ഒരാളുടെ നില ഗുരുതരം

കുന്നംകുളം നഗരസഭ പത്താം വാര്‍ഡ് പട്ടാമ്പി റോഡിലെ ഫീല്‍ഡ് നഗറില്‍ 5 പേര്‍ക്ക് കടന്നല്‍ കുത്തേറ്റു. ഫീല്‍ഡ് നഗര്‍ സ്വദേശികളായ റോയ്, സുമന്‍ രാജ്, ധര്‍മ്മപാലന്‍ ഉള്‍പ്പെടെ 5 പേര്‍ക്കാണ് കടന്നല്‍ കുത്തേറ്റത്. കടന്നല്‍ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ റോയിയെ കുന്നംകുളം മലങ്കര ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. സ്വകാര്യ വ്യക്തിയുടെ പറമ്പിലെ തെങ്ങിലാണ് കൂറ്റന്‍ കടന്നല്‍കൂട് ഉള്ളത്. കാറ്റില്‍ ഇളകിയതിനെത്തുടര്‍ന്നാണ് ആക്രമണമുണ്ടായതെന്നാണ് പ്രാഥമിക നിഗമനം.
കുന്നംകുളം അഗ്‌നി രക്ഷാസേനയെ വിവരമറിയിച്ചതിനെത്തുടര്‍ന്ന് സിവില്‍ ഡിഫന്‍സ് അംഗവും പാമ്പ് സംരക്ഷകനുമായ രാജന്‍ പെരുമ്പിലാവ് സ്ഥലത്തെത്തി പരിശോധന നടത്തി. ചൊവ്വാഴ്ച്ച വൈകിട്ടോടെ ഭീമന്‍ കടന്നല്‍കൂട് നീക്കം ചെയ്യാനാകുമെന്ന് രാജന്‍ പറഞ്ഞു.

ADVERTISEMENT
Malaya Image 1

Post 3 Image