29.2 C
Kunnamkulam
Saturday, August 15, 2026
Home Bureaus Kechery നാടകാവേശത്തിൽ പറയ്ക്കാട് ; അവസാനവട്ട ഒരുക്കങ്ങളുമായി കലാദീപം

നാടകാവേശത്തിൽ പറയ്ക്കാട് ; അവസാനവട്ട ഒരുക്കങ്ങളുമായി കലാദീപം

13

നാടകാവേശവുമായി പറയ്ക്കാട് ഗ്രാമം. പറയ്ക്കാട് കലാദീപം വായനശാലയുടെ വാര്‍ഷികാഘോഷത്തിന് അരങ്ങിലെത്തിക്കാനുള്ള നാടകത്തിന്റെ അവസാന വട്ട റിഹേഴ്സല്‍ പുരോഗമിക്കുകയാണ്. ആഗസ്ത് 28, 29 തിയ്യതികളിലായി നടക്കുന്ന കലാദീപം വായനശാലയുടെ 64-ാം വാര്‍ഷികത്തിന്റെ ഭാഗമായാണ് വായനശാല പ്രവര്‍ത്തകരും നാട്ടുകാരും അഭിനേതാക്കളായെത്തുന്ന നാടകം അരങ്ങിലെത്തുന്നത്.. ബാബു വൈലത്തൂര്‍ രചന നിര്‍വ്വഹിച്ച തപാല്‍ ശിപായി എന്ന നാടകമാണ് കലാദീപം നാടക വേദിയുടെ നേതൃത്വത്തില്‍ അവതരിപ്പിക്കുന്നത്. പുതുതലമുറയ്ക്ക് അന്യമായതും ഒരു കാലഘട്ടത്തിന്റെ അനിവാര്യതയുമായിരുന്ന, വീടുകള്‍ തോറും കയറിയിറങ്ങി കത്തുകളും, മണിയോര്‍ഡ്‌റുകളും എത്തിച്ചിരുന്ന തപാല്‍ ശിപായിയുടെ മനോവിചാരങ്ങളിലുടെയാണ് നാടകത്തിന്റെ ഇതിവൃത്തം പുരോഗമിക്കുന്നത്. നാട്ടുക്കാര്‍ തന്നെ അഭിനേതാക്കളായി അരങ്ങിലെത്തുന്ന നാടകം സംവിധാനം ചെയ്യുന്നത് നവീന്‍ പയനിത്തടവും, അനീഷ് ആളൂരുമാണ്. പ്രൊഫഷണല്‍ നാടകങ്ങളെ വെല്ലുന്ന രീതിയിലാണ് വാക സ്വദേശികളും, ശില്പികളുമായ ആര്യനും സൂര്യനും ഒപ്പം നന്ദനയും ചേര്‍ന്ന് നാടകത്തിന്റെ കലാ സംവിധാനം നിര്‍വ്വഹിക്കുന്നത്. പറയ്ക്കാട് എന്ന ഗ്രാമം തന്നെ കഥാപശ്ചാത്തലമാകുന്ന നാടകത്തില്‍ വി.പി. വിശ്വനാഥന്‍, സുഷീര്‍ പറയ്ക്കാട്, പി.ബി. പ്രസന്നന്‍,ടി.കെ.മുരളി, വി.എ. പ്രതീപന്‍, ആദിശങ്കര്‍, ജയലേഖ മോഹനന്‍, കൃഷ്‌ണേന്ദു, ബിന്ദു പ്രവീണ്‍, ജയ വിശ്വനാഥന്‍ എന്നിവരാണ് അഭിനേതാക്കളായെത്തുന്നത്. തികഞ്ഞ ആത്മവിശ്വാസത്തോടെ പ്രൊഷണല്‍ നാടകങ്ങളിലെ അഭിനേതാക്കളോട് കിടപ്പിടിക്കുന്ന അഭിനയചാതുര്യമാണ് ഓരോ അഭിനേതാവും കാഴ്ച്ച വെയ്ക്കുന്നത്. പി.എം മിഥുന്‍ സംഗീത നിര്‍വ്വഹണം. അനീഷ് ആളൂര്‍ ലൈറ്റ് ഡിസൈനര്‍. എന്നിവരാണ് നാടകത്തിന്റെ മറ്റു അണിയറ പ്രവര്‍ത്തകര്‍. 29 ന് വൈകിട്ട് 7 മണിയക്കാണ് നാടകം അരങ്ങിലെത്തുന്നത്. നാടിന്റെ പശ്ചാത്തലത്തില്‍, നാട്ടുക്കാര്‍ തന്നെ അഭിനേതാക്കളായി എത്തുന്ന നാടകത്തിന്റെ അവതരണത്തിനായി കാത്തിരിക്കുകയാണ് പറയ്ക്കാട് ഗ്രാമം.

ADVERTISEMENT
error: Content is protected !!