26.2 C
Kunnamkulam
Tuesday, September 15, 2026
Home CCTV Desk ഉത്സവാന്തരീക്ഷം തീര്‍ത്ത് സിസിടിവിയുടെ രജത ജൂബിലിയാഘോഷം

ഉത്സവാന്തരീക്ഷം തീര്‍ത്ത് സിസിടിവിയുടെ രജത ജൂബിലിയാഘോഷം

127

 

 

ഉത്സവാന്തരീക്ഷം തീര്‍ത്ത് സിസിടിവിയുടെ രജത ജൂബിലിയാഘോഷം. ചെമ്മണ്ണൂര്‍ ഷേഖ് പാലസ് ഓഡിറ്റോറിയത്തില്‍ ഉച്ചയ്ക്ക് 02.30 ഓടെ ആഘോഷപരിപാടികള്‍ക്കു കുടംബസംഗമത്തോടെ തുടക്കമായി. കേബിള്‍ടിവി ഓപ്പറേറ്റര്‍മാര്‍, സിസിവി ജീവനക്കാര്‍ തുടങ്ങിയവരും, കുടുംബാഗങ്ങളും പങ്കെടുത്ത സംഗമം കെ.രാധാകൃഷ്ണന്‍ എം.പി. ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് ജീവനക്കാര്‍, കേബിള്‍ ഓപ്പറേറ്റര്‍മാര്‍, കുടുംബാംഗങ്ങള്‍ അവതരിപ്പിച്ച വിവിധ കലാപരിപാടികള്‍ നടന്നു. തുടര്‍ന്ന് വൈകീട്ട് വൈകീട്ടു ചേര്‍ന്ന ജൂബിലി പൊതുസമ്മേളനം വിവിധ കര്‍മ്മമേഖലകളിലെ വിശിഷ്ട വ്യക്തിത്വങ്ങള്‍ 25 ചിരാതുകളില്‍ തിരി തെളിയിച്ച് ഉദ്ഘാടനം ചെയ്തു. ഇമ്പം, ഇരമ്പം എന്ന പേരിലുള്ള സുവനീര്‍, സിസിടിവി എംഡി – ടി.വി.ജോണ്‍സന്‍ എഴുതി സംഗീത സംവിധായകന്‍ നിഖില്‍പ്രഭ ആലപിച്ച തീം സോങ്ങ് എന്നിവ ചടങ്ങില്‍ പുറത്തിറക്കി.
ശേഷം സ്റ്റാര്‍ സിംഗര്‍ ടീമിന്റെ ഗാനമേള, നൃത്തനൃത്യങ്ങള്‍ ഉള്‍പ്പെടെ വര്‍ണാഭമായ കാലപരിപാടികളും അരങ്ങേറി. പരിപാടി സിസിടിവി ന്യൂസ്, ടിസിവി ഉത്സവ് ചാനലുകളിലും യൂട്യൂബിലും തത്സമയം സംപ്രേഷണം ചെയ്തു.

ADVERTISEMENT
error: Content is protected !!