യുഎഇയിലെ കുന്നംകുളം പ്രവാസികള്‍ ദുബായ് സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് കത്തീഡ്രല്‍ ദേവാലയത്തില്‍ ദനഹാ പെരുന്നാള്‍ ആഘോഷിച്ചു

യുഎഇയിലെ കുന്നംകുളം പ്രവാസികള്‍ ദുബായ് സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് കത്തീഡ്രല്‍ ദേവാലയത്തില്‍ പിണ്ടിയില്‍ ദീപം തെളിയിച്ച് ദനഹാ പെരുന്നാള്‍ ആഘോഷിച്ചു. ദുബായ് ദേവാലയത്തില്‍ തുടര്‍ച്ചയായി ആറാമത്തെ വര്‍ഷമാണ് ദനഹാ പെരുന്നാള്‍ ആഘോഷിക്കുന്നത്. പിണ്ടിയിലും മണ്‍ചിരാതുകളിലും ദീപങ്ങള്‍ തെളിയിച്ച് ദുബായ് ദേവാലയങ്കണം പ്രകാശപൂരിതമാക്കി. പാച്ചോര്‍ നേര്‍ച്ചയും വിതരണം ചെയ്തു. ചടങ്ങുകള്‍ക്ക് വികാരി ഫാദര്‍ അജു അബ്രഹാം, സഹവികാരി ഫാദര്‍ ജാക്‌സണ്‍ ജോണ്‍, ട്രസ്റ്റി അബ്രഹാം പി എ, സെക്രട്ടറി അഡ്വ. പോള്‍ ജോര്‍ജ്, ജോയിന്റ് ട്രസ്റ്റി സിജി വര്‍ഗീസ്, ജോയിന്റ് സെക്രട്ടറി മനോജ് തോമസ് എന്നിവര്‍ നേതൃത്വം നല്‍കി. പിണ്ടി തെളിയിക്കുന്നതിനും പാച്ചോര്‍ നേര്‍ച്ച തയ്യാറാക്കുന്നതിനും കുന്നംകുളം ഓര്‍ത്തഡോക്‌സ് പ്രവാസി അസോസിയേഷന്‍ ഭാരവാഹികളായ പ്രസിഡന്റ് പിസി സൈമണ്‍, സെക്രട്ടറി ജിനിഷ് വര്‍ഗീസ്, വൈസ് പ്രസിഡന്റ് ബ്യൂട്ടി പ്രസാദ്, ജോയിന്റ് സെക്രട്ടറി സുജിത്ത് കൊച്ചു തുടങ്ങിയവര്‍  നേതൃത്വം നല്‍കി.

ADVERTISEMENT