26.8 C
Kunnamkulam
Monday, September 21, 2026
Home Bureaus Kechery മറ്റം നിത്യസഹായ മാതാവിന്റെ തീര്‍ത്ഥകേന്ദ്രത്തിലെ തിരുന്നാള്‍ ആഘോഷ കമ്മിറ്റി രൂപീകരണയോഗം ചേര്‍ന്നു

മറ്റം നിത്യസഹായ മാതാവിന്റെ തീര്‍ത്ഥകേന്ദ്രത്തിലെ തിരുന്നാള്‍ ആഘോഷ കമ്മിറ്റി രൂപീകരണയോഗം ചേര്‍ന്നു

135

ചരിത്ര പ്രസിദ്ധമായ മറ്റം നിത്യസഹായ മാതാവിന്റെ തീര്‍ത്ഥകേന്ദ്രത്തിലെ  തിരുനാളിന്റെ ആഘോഷ കമ്മിറ്റി രൂപീകരണയോഗം ചേര്‍ന്നു. ദേവാലയപാരീഷ് ഹാളില്‍ നടന്നതിരുന്നാള്‍ കമ്മിറ്റി രൂപീകരണയോഗം ഫൊറോന വികാരി ഫാ.ഡോ. ഫ്രാന്‍സീസ് ആളൂര്‍ ഉദ്ഘാടനം ചെയ്തു. സഹ വികാരി റവ.ഫാ.ഫ്രാങ്കോ ഫ്രോണിസ് ചെറുതാണിക്കല്‍, മദര്‍ സുപ്പീരിയര്‍ സിസ്റ്റര്‍ വിജില്‍ ജീസ്, കൈക്കാരന്‍മാരായ പി.എ. സ്റ്റീഫന്‍, ജോണ്‍സണ്‍ കാക്കശ്ശേരി, സി.കെ.ജോയ്, ജോണ്‍സണ്‍ സി തോമസ്, പ്രതിനിധിയോഗം സെക്രട്ടറി ജീസന്‍ കാക്കശ്ശേരി എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു. എം.ജെ.ജോഷി ജനറല്‍ കണ്‍വീനറും, ആല്‍ബര്‍ട്ട് ജോസഫ് ജോയിന്റ് ജനറല്‍ കണ്‍വീനറുമായ 251 അംഗ കമ്മിറ്റിയാണ് രൂപീകരിച്ചത്. 2025 മെയ് 2,3,4,5 തിയ്യതികളിലായാണ് മറ്റം നിത്യസഹായ മാതാവിന്റെ തീര്‍ത്ഥകേന്ദ്രത്തിലെ ഈ വര്‍ഷത്തെ തിരുനാള്‍ ആഘോഷിക്കുന്നത്.

ADVERTISEMENT
error: Content is protected !!