കുന്നംകുളം ആര്‍ത്താറ്റ് മോഷണശ്രമത്തിനിടെ കൊല്ലപ്പെട്ട കിഴക്ക് മുറി നാടന്‍ചേരി വീട്ടില്‍ മണികണ്ഠന്റെ ഭാര്യ 55 വയസ്സുള്ള സിന്ധുവിന്റെ മൃതദേഹം സംസ്‌ക്കരിച്ചു. തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിന്നും പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. ചൊവ്വാഴ്ച രാത്രി മൃതദേഹം വീട്ടിലേക്ക് കൊണ്ടുവന്നു. ബുധനാഴ്ച്ച രാവിലെ 10ന് കുന്നംകുളം നഗരസഭ ക്രിമിറ്റോറിയത്തില്‍ മൃതദേഹം സംസ്‌ക്കരിച്ചു