23.9 C
Kunnamkulam
Sunday, August 9, 2026
Home Bureaus Kunnamkulam കേന്ദ്ര ഗവണ്‍മെന്റ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ കുന്നംകുളം ബ്രാഞ്ച് കുടുംബസംഗമം ശനിയാഴ്ച നടക്കും

കേന്ദ്ര ഗവണ്‍മെന്റ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ കുന്നംകുളം ബ്രാഞ്ച് കുടുംബസംഗമം ശനിയാഴ്ച നടക്കും

63

കേന്ദ്ര ഗവണ്‍മെന്റ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ കുന്നംകുളം ബ്രാഞ്ച് കുടുംബസംഗമം ശനിയാഴ്ച ലിവടവറില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. രാവിലെ 10 മുതല്‍ വൈകീട്ട് 5 മണി വരെയാണ് സംഗമം. ഷെയര്‍ & കെയര്‍ ചാരിറ്റബിള്‍ സൊസൈറ്റി പ്രസിഡന്റും, നഗരസഭ കൗണ്‍സിലറുമായ ലബീബ് ഹസ്സന്‍ ഉദ്ഘാടനം ചെയ്യും. അസോസിയേഷന്‍ ബ്രാഞ്ച് പ്രസിഡന്റ് പി.സി.ജോര്‍ജ്ജ് അധ്യക്ഷനാകും. കുന്നംകുളം എ.സി.പി.-സി.ആര്‍.സന്തോഷ്, കവിയും, എഴുത്തുകാരനുമായ ഡോ.രാവുണ്ണി, പള്‍മനോളജിസ്റ്റ് – ഡോ. ഇജാസ് ഇബ്രാഹിം എന്നിവര്‍ മുഖ്യാതിഥികളാകും.അസോസിയേഷന്‍ സെക്രട്ടറി പി.എ.ഭാസ്‌കരന്‍, പ്രസിഡന്റ് പി.സി.ജോര്‍ജ്ജ്, ട്രഷറര്‍ ഒ.ഐ.വിന്‍സെന്റ്, മറ്റ് ഭാരവാഹികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ADVERTISEMENT
error: Content is protected !!