ചൈതന്യ സ്‌പെഷ്യല്‍ സ്‌കൂള്‍ 44-ാമത് വാര്‍ഷികം ‘സുമാനസം 2025’  ആഘോഷിച്ചു

കുന്നംകുളം ചൈതന്യ സ്‌പെഷ്യല്‍ സ്‌കൂള്‍ 44-ാമത് വാര്‍ഷികം ‘സുമാനസം 2025’  ആഘോഷിച്ചു. സ്‌കൂള്‍ അങ്കണത്തില്‍ വെച്ച് നടത്തിയ പരിപാടി ചലചിത്ര നടന്‍ വി.കെ. ശ്രീരാമന്‍ ഉദ്ഘാടനം ചെയ്തു. ബാലസഹായ സമിതി പ്രസിഡണ്ട് അജിത് എം ചീരന്‍ അദ്ധ്യക്ഷനായി. ചൈതന്യ സ്‌കൂള്‍ മുന്‍ സെക്രട്ടറിയും കോര്‍ഡിനേറ്ററുമായ ടി. അബി ഡേവിഡ്, ജില്ലാ യൂത്ത് വെല്‍ഫെയര്‍ ഓഫീസറും ബാലസഹായ സമിതി മുന്‍ പ്രസിഡന്റുമായ ചേറു പി.എം. എന്നിവരെ ആദരിച്ചു. തുടര്‍ന്ന് കുട്ടികളുടെ കലാപരിപാടികളും, കോമഡി ഉത്സവ് ഫെയിം കലാഭവന്‍ ബാദുഷ ടീമിന്റെ സാക്‌സോഫോണ്‍ പരിപാടിയും, നാഷണല്‍ അവാര്‍ഡ് വിന്നര്‍ കിഷോര്‍ കുമാര്‍ അന്തിക്കാട് അവതരിപ്പിച്ച സ്‌പെഷ്യല്‍ പ്രോഗ്രാമും അരങ്ങേറി.

ADVERTISEMENT