പ്രസിദ്ധമായ ചാലിശേരി പൂരാഘോഷത്തിന്റെ നടത്തിപ്പിനാവശ്യമായ സുരക്ഷ ക്രമീകരണങ്ങളും, സഹായ സഹകരണം ഉറപ്പാക്കുന്നതിനുമായി കേന്ദ്ര പൂരാഘോഷകമ്മിറ്റിയുടെ നേതൃത്വത്തില്‍ വിവിധ വകുപ്പുകളുടെ യോഗം ചേര്‍ന്നു.
ഫെബ്രുവരി 28 വെള്ളിയാഴ്ചയാണ് മൂന്ന് ജില്ലകളില്‍ വ്യാപിച്ച് കിടക്കുന്ന 98 ദേശങ്ങളിലെ തട്ടകത്തമ്മയായ പ്രസിദ്ധമായ ശ്രീ മുലയം പറമ്പത്ത്കാവ് ഭഗവതി ക്ഷേത്രത്തിലെ പൂരാഘോഷം.