24.8 C
Kunnamkulam
Wednesday, August 5, 2026
Home Bureaus Perumpilavu ചാലിശ്ശേരി പഞ്ചായത്തിലെ വിവിധ വാര്‍ഡുകളിലെ വീടുകളില്‍ വെള്ളം കയറി.

ചാലിശ്ശേരി പഞ്ചായത്തിലെ വിവിധ വാര്‍ഡുകളിലെ വീടുകളില്‍ വെള്ളം കയറി.

ചാലിശ്ശേരി പഞ്ചായത്തിലെ വിവിധ വാര്‍ഡുകളിലെ വീടുകളില്‍ വെള്ളം കയറി. ഇവരെ പഞ്ചായത്ത് അംബേദ്കര്‍ ഹാളില്‍ തുടങ്ങിയ ദുരിതാശ്വാസ ക്യാമ്പിലെക്ക് മാറ്റി. പഞ്ചായത്ത് പ്രസിഡന്റ് ഇന്‍ ചാര്‍ജ് സാഹിറ ഖാദര്‍,വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ഹുസൈന്‍ പുളിയഞ്ഞാലില്‍, ക്ഷേമകാര്യ സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ നിഷ അജിത് കുമാര്‍, ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ ആനി വിനു മറ്റ് പഞ്ചായത്ത് അംഗങ്ങള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ ക്യാമ്പിന്റെ ക്യാമ്പിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചു.
പഞ്ചായത്തിലെ ഒമ്പതാം വാര്‍ഡിലെ തിരുത്തുമ്മല്‍ പ്രദേശത്തെ നാലു കുടുംബങ്ങളിലെ 5 കുട്ടികള്‍ ഉള്‍പ്പെടെ 17 പേരെയാണ് ഇപ്പോള്‍ വീടുകളില്‍ നിന്നും ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റിയിരിക്കുന്നത്.

ADVERTISEMENT
error: Content is protected !!