ചാലിശ്ശേരിയിൽ ബൈക്കിൽ ഇടിച്ച് നിയന്ത്രണം വിട്ട കാർ മതിൽ ഇടിച്ച് തകർത്തു , അപകടത്തിൽ 4 പേർക്ക് പരിക്കേറ്റു

ചാലിശ്ശേരിയിൽ ബൈക്കിൽ ഇടിച്ച് നിയന്ത്രണം വിട്ട കാർ മതിൽ ഇടിച്ച് തകർത്തു. അപകടത്തിൽ 4 പേർക്ക് പരിക്കേറ്റു. ചാലിശ്ശേരി പോലീസ് സ്റ്റേഷന് സമീപം  ആയിരുന്നു അപകടം. ചങ്ങരംകുളം ഭാഗത്ത് നിന്നും ചാലിശ്ശേരി ഭാഗത്തേക്ക് വരികയായിരുന്ന കാറും , പോക്കറ്റ് റോഡിൽ നിന്നും മെയിൻ റോഡിലേക്ക് പ്രവേശിക്കുകയായിരുന്ന ബൈക്കും തമ്മിലാണ് കുട്ടിയിടിച്ചത്. അപകടത്തിൽ ബൈക്ക് യാത്രക്കാരായ അനഘ , കൃഷ്ണപ്രസാദ്, കാർ ഡ്രൈവർ ഉബൈദ്, ഫാത്തിമ്മ എന്നിവർക്ക് പരിക്കേറ്റു. ആരുടേയും പരിക്ക് ഗുരുതരമല്ല. പരിക്കേറ്റവരെ ഉടൻ തന്നെ കെ പി എസ് ടി എ ആംബുലൻസ് ഡ്രൈവർ അസ്കറിൻ്റെ നേതൃത്വത്തിൽ പെരുമ്പിലാവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ADVERTISEMENT