30.8 C
Kunnamkulam
Sunday, August 16, 2026
Home Bureaus Kunnamkulam ചാലിശ്ശേരി അങ്ങാടി മോര്‍ അത്താനാസിയോസ് കുടുംബയൂണിറ്റ് വാര്‍ഷികം നടത്തി

ചാലിശ്ശേരി അങ്ങാടി മോര്‍ അത്താനാസിയോസ് കുടുംബയൂണിറ്റ് വാര്‍ഷികം നടത്തി

55

ചാലിശ്ശേരി സെന്റ് പീറ്റേഴ്‌സ് ആന്‍ഡ് സെന്റ് പോള്‍സ് യാക്കോബായ സുറിയാനി പള്ളിക്ക് കീഴിലുള്ള ചാലിശ്ശേരി അങ്ങാടി മോര്‍ അത്താനാസിയോസ് കുടുംബയൂണിറ്റ് വാര്‍ഷികം നടത്തി. ഞായറാഴ്ച അരിമ്പൂര്‍ ടൈറ്റസ് ഡേവീഡിന്റെ ഭവനത്തില്‍ നടന്ന വാര്‍ഷികം ഇടവക വികാരി ഫാ അബ്രഹാം യാക്കോബ് പൂവ്വത്ത്മണ്ണില്‍ ഉദ്ഘാടനം ചെയ്തു. ട്രസ്റ്റി സി.യു ശലമോന്‍ അധ്യഷനായി. ഓമന ജോസ് റിപ്പോര്‍ട്ട് വായിച്ചു. സെക്രട്ടറി ടൈറ്റസ് ഡേവീഡ് , കുടുംബ യൂണിറ്റ് കോര്‍ഡിനേറ്റര്‍ ജിനു നോബി , ജോബിന്‍ ജോണി എന്നിവര്‍ സംസാരിച്ചു.
2026-27 വര്‍ഷത്തിലേക്ക് പുതിയ ഭാരവാഹികളായി വൈസ് പ്രസിഡന്റ് ഓമന ജോസ് , സെക്രട്ടറി ഗീവര്‍സൈമണ്‍, ജോയിന്റ് സെക്രട്ടറി ജെയ്‌സണ്‍ ചീരന്‍ , ട്രഷറര്‍ വില്‍സണ്‍ പുലിക്കോട്ടില്‍ , എന്നിവരെയും എക്‌സിക്യൂട്ടീവ് അംഗങ്ങളായി സിബി ജോബ് , പ്രമീള ജെയ്‌സണ്‍ , എല്‍നി സണ്ണി , റെനി റെന്നി , ബിന്‍ഷ ബിജോയ് എന്നിവരെ തെരഞ്ഞെടുത്തു. ലേലം വിളി , വിവിധ കലാപരിപാടികള്‍ , സ്‌നേഹവിരുന്ന് എന്നിവയും ഉണ്ടായി.

ADVERTISEMENT
error: Content is protected !!