30.8 C
Kunnamkulam
Sunday, August 16, 2026
Home Bureaus Perumpilavu പതിമൂന്നാമത് അഖില കേരള ഫുട്‌ബോള്‍ ടൂര്‍ണമെന്റിന് തുടക്കമായി

പതിമൂന്നാമത് അഖില കേരള ഫുട്‌ബോള്‍ ടൂര്‍ണമെന്റിന് തുടക്കമായി

17

 

ചാലിശ്ശേരി പെരുമണ്ണൂര്‍ യുവധാര ക്ലബ്ബിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന പതിമൂന്നാമത് അഖില കേരള ഫുട്‌ബോള്‍ ടൂര്‍ണമെന്റിന് തുടക്കമായി.ഒരാഴ്ച നീണ്ട് നില്‍ക്കുന്ന ടൂര്‍ണ്ണമെന്റ് ചാലിശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് റംല വീരാന്‍കുട്ടി ഉദ്ഘാടനം ചെയ്തു.ക്ലബ് പ്രസിഡന്റ് വിഷ്ണു അധ്യക്ഷനായി. അജയന്‍ ചാലിശ്ശേരി മുഖ്യാതിഥിയായി വിജയികള്‍ക്ക് പെരുമ്പിലാവ് വിദ്യ റസിഡന്‍സി സ്‌പോണ്‍സര്‍ ചെയ്യുന്ന വിന്നേഴ്‌സ് പ്രൈസ് മണിയും പെരുമണ്ണൂര്‍ പ്രവാസി കൂട്ടായ്മ നല്‍കുന്ന ശിവന്‍ മെമ്മോറിയല്‍ വിന്നേഴ്‌സ് ട്രോഫിയുംസമ്മാനിക്കും. റണ്ണേഴ്‌സ് അപ്പാകുന്ന ടീമിന് ചാലിശ്ശേരി സലിം സോമില്‍ നല്‍കുന്ന റണ്ണേഴ്‌സ് ഗ്രാന്‍ഡ് മണിയും ബാലേട്ടന്‍ പെരുമണ്ണൂര്‍ റണ്ണേഴ്‌സ് ട്രോഫിയുംലഭിക്കും.തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളില്‍ നിന്നുള്ള കരുത്തരായ എട്ട് പ്രമുഖ ടീമുകളാണ് ഇത്തവണ കിരീടത്തിനായി മാറ്റുരയ്ക്കുന്നത്.

ADVERTISEMENT
error: Content is protected !!