ചാലിശേരി കവുക്കോട് എം.എം.എ. എല്‍.പി. സ്‌കൂളിന്റെ നൂറാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി സ്‌കൂള്‍ ലൈബ്രറിയിലേക്ക് ആയിരം പുസ്തകങ്ങള്‍ ശേഖരിക്കുന്ന പദ്ധതിക്ക് തുടക്കമായി.സംസ്‌കൃത പണ്ഡിതനും ഗവണ്‍മെന്റ് ഐ.എ.എസ്.ഇ. സംസ്‌കൃത വിഭാഗം മുന്‍ മേധാവിയുമായ ഡോ. ഇ.എന്‍. ഉണ്ണികൃഷ്ണന്‍, ഫിറോസ് അബ്ദുല്‍ ലത്തീഫ് നല്‍കിയ 50 പുസ്തകങ്ങള്‍ ഏറ്റുവാങ്ങിയാണ് പദ്ധതിക്ക് തുടക്കം കുറിച്ചത്. സ്‌കൂള്‍ ലൈബ്രറി, നമ്മുടെ പദ്ധതി എന്നതിന്റെ ഭാഗമായി എട്ട് മാസത്തിനുള്ളില്‍ ആയിരം പുസ്തകങ്ങള്‍ ശേഖരിക്കാനാണ് ലക്ഷ്യം. സ്‌കൂള്‍ എം.പി.ടി.എ. വൈസ് പ്രസിഡന്റ് അനാര്‍ സുഷിതയുടെ അധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍, പ്രധാനാധ്യാപകന്‍ ബാബുനാസര്‍, അധ്യാപകരായ കെ. നീനു പോള്‍, എം . ഷമീറ , കെ.ടി. അബ്ദുല്‍ അസീസ്, കെ. ഇജാസ് എന്നിവര്‍ പങ്കെടുത്തു.