24.3 C
Kunnamkulam
Wednesday, August 5, 2026
Home Bureaus Punnayurkulam പുന്നയൂർക്കുളം ചമ്മന്നൂർ മാഞ്ചിറക്കൽ ഭഗവതി ക്ഷേത്രത്തിൽ മോഷണം, 5 ഭണ്ഡാരങ്ങൾ കുത്തിത്തുറന്നു

പുന്നയൂർക്കുളം ചമ്മന്നൂർ മാഞ്ചിറക്കൽ ഭഗവതി ക്ഷേത്രത്തിൽ മോഷണം, 5 ഭണ്ഡാരങ്ങൾ കുത്തിത്തുറന്നു

പുന്നയൂർക്കുളം ചമ്മന്നൂർ മാഞ്ചിറക്കൽ ഭഗവതി ക്ഷേത്രത്തിൽ മോഷണം. അഞ്ചോളം ഭണ്ഡാരങ്ങളാണ് കുത്തി തുറന്നിട്ടുള്ളത്….*

 ശനിയാഴ്ച രാവിലെ ക്ഷേത്രം തിരുമേനി എത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. പ്രധാന ക്ഷേത്ര കവാടത്തിലെ ഭണ്ഡാരവും, സർപ്പക്കാവിലെ രണ്ട് ഭണ്ഡാരങ്ങളും, ഓഫീസിനോട് ചേർന്നുള്ള അന്നദാന സംഭാവന ഭണ്ഡാരവുമാണ് പൊളിച്ചിട്ടുള്ളത്. ക്ഷേത്രം ഭാരവാഹികൾ പോലീസിൽ പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രദേശത്തെ നിരീക്ഷണ ക്യാമറകളും പരിശോധിക്കുന്നുണ്ട്.

ADVERTISEMENT
error: Content is protected !!