യുവാക്കളെ ആക്രമിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പ്രതിക്ക് 14 വര്‍ഷം കഠിനതടവും 75000 രൂപ പിഴയും

യുവാക്കളെ ആക്രമിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പ്രതിക്ക് 14 വര്‍ഷവും ഒരു മാസവും കഠിനതടവും 75000 രൂപ പിഴയും ശിക്ഷ. ഗുരുവായൂര്‍ ആലുംപടി പോക്കാകില്ലത്ത് വീട്ടില്‍ ഷഹസ് കരീമിനെയാണ് ചാവക്കാട് അസിസ്റ്റന്റ് സെഷന്‍സ് കോടതി ശിക്ഷിച്ചത്. രണ്ടാം പ്രതിയായ മുതുവട്ടൂര്‍ തെരുവത്ത് വീട്ടില്‍ തനൂഫ് കുഞ്ഞിമോന്‍ കോടതിയില്‍ ഹാജരായില്ല. കുരഞ്ഞിയൂര്‍ സ്വദേശികളായ മച്ചിങ്ങല്‍ വിഷ്ണു, പുഴങ്ങരയിലത്ത് ആഷിക്ക്്, കൊച്ചഞ്ചേരി സുലൈമാന്‍ അര്‍സല്‍, പാലിയത്ത് കുഞ്ഞാലു ഫിറോസ് എന്നിവരെ ഇരുമ്പ് കത്തി കൊണ്ട് ആക്രമിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചെന്ന കേസിലാണ് ശിക്ഷ.

ADVERTISEMENT