ഡയാലിസിസ് രോഗികള്‍ക്ക് സഹായവുമായി പ്രവര്‍ത്തിക്കുന്ന ചാവക്കാട് കണ്‍സോള്‍ സാന്ത്വന സംഗമം സംഘടിപ്പിച്ചു. ചാവക്കാട് കെ കെ മാളില്‍ നടന്ന സംഗംമം ജില്ല പഞ്ചായത്ത് മെമ്പര്‍ അഡ്വ. മുഹമ്മദ് ഗസ്സാലി ഉദ്ഘാടനം ചെയ്തു. പ്രവാസി ചാപ്റ്റര്‍ പ്രസിഡണ്ട് ആര്‍.പി.അബ്ദുള്‍ ജലീല്‍ അധ്യക്ഷത വഹിച്ചു. എമര്‍ജിങ് ബഡ്‌സ് സ്‌കൂള്‍ ചെയര്‍മാന്‍ ടി എം മുനീര്‍ മുഖ്യ അതിഥിയായി. നമ്മള്‍ ചാവക്കാട്ടുകാര്‍ ചാപ്റ്റര്‍ എക്‌സി. അംഗം വി.സി.കെ.ഷാഹുല്‍, പ്രവാസി ചാപ്റ്റര്‍ പ്രസിഡന്റ് ആര്‍. പി അബ്ദുല്‍ ജലീല്‍ എന്നിവര്‍ ഡയാലിസിസ് ഫണ്ടിലേക്ക് വിഹിതം നല്‍കി. രവീന്ദ്രന്‍ അയിന പ്പുള്ളിയുടെ മകന്റെ വിവാഹത്തോടനുബന്ധിച്ച് വൃക്കരോഗികള്‍ക്കായുള്ള സഹായവും കൈമാറി. വൈസ് പ്രസിഡന്റ് ഹാക്കിം ഇബാറക്, ബാലന്‍, ട്രസ്റ്റിമാര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. തുടര്‍ന്ന് കലാപരിപാടികളും ഉണ്ടായി.
ADVERTISEMENT