വാക നോര്‍ത്ത് ബ്രാഞ്ചിന്റെ നേതൃത്വത്തില്‍ മൊബൈല്‍ ഫോണ്‍ ഫോട്ടോഗ്രാഫി മത്സരം സംഘടിപ്പിച്ചു

സിപിഐഎം എളവള്ളി ലോക്കല്‍ സമ്മേളനത്തിനോടനുബന്ധിച്ച് വാക നോര്‍ത്ത് ബ്രാഞ്ചിന്റെ നേതൃത്വത്തില്‍ എന്റെ ഗ്രാമം വാക എന്ന വിഷയത്തെ ആസ്പദമാക്കി മൊബൈല്‍ ഫോണ്‍ ഫോട്ടോഗ്രാഫി മത്സരം സംഘടിപ്പിച്ചു. മത്സരത്തില്‍ ലഭിച്ച 50 ഓളം ഫോട്ടോകളില്‍ നിന്ന് തെരഞ്ഞെടുത്ത മൂന്നു പേര്‍ക്ക് സമ്മാനങ്ങള്‍ നല്‍കി. ബാബു വാകയുടെ നേതൃത്വത്തില്‍ 20ഓളം പേരെ ഉള്‍പ്പെടുത്തിക്കൊണ്ട് രൂപീകരിച്ച പാനല്‍ സമ്മാനാര്‍ഹരെ തിരഞ്ഞെടുത്തു. 1ആം സമ്മാനം അജയ്ക്കുട്ടന്‍, 2ആം സമ്മാനം കെ.വി. സന്തോഷ് കുമാര്‍, 3ആം സമ്മാനം ഹബീബ ഷമീര്‍ എന്നിവര്‍ക്ക് സി പി ഐ എം എളവള്ളി ലോക്കല്‍ കമ്മിറ്റി സെക്രട്ടറി പി. വി. അശോകന്‍ സമ്മാനങ്ങള്‍ കൈമാറി. സിപിഐഎം പാര്‍ട്ടി ഓഫീസില്‍ നടന്ന ചടങ്ങില്‍ മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേതാവായ കെ.എം. പരമേശ്വരന്‍, ബ്രാഞ്ച് സെക്രട്ടറി സുമ മണികണ്ഠന്‍, ഷൈന്‍ പി. ബി., ബാബു വാക, ടി. ഡി. സുനില്‍ എന്നിവര്‍ സംസാരിച്ചു.മറ്റു ബ്രാഞ്ച് അംഗങ്ങളും സാന്നിഹിതരായി.

ADVERTISEMENT
Malaya Image 1

Post 3 Image