മത്സ്യമസ്ദൂര്‍ സംഘം ചാവക്കാട് യൂണിറ്റ് സമ്മേളനം ബി.എം.എസ്. ജില്ലാ സെക്രട്ടറി സേതു തിരുവങ്കിടം ഉദ്ഘാടനം ചെയ്തു

58

ദുരിതമനുഭവിക്കുന്ന മത്സ്യത്തൊഴിലാളികള്‍ക്ക് സാമ്പത്തിക സഹായം അനുവദിക്കണമെന്ന് ബി.എം.എസ്. ജില്ലാ സെക്രട്ടറി സേതു തിരുവങ്കിടം ആവശ്യപ്പെട്ടു. മത്സ്യമസ്ദൂര്‍ സംഘം ചാവക്കാട് യൂണിറ്റ് സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രവാസ യോജനയുടെ ഭാഗമായി നടന്ന സമ്മേളനത്തില്‍ യൂണിറ്റ് പ്രസിഡണ്ട് കെ.എം. മനോജ് അധ്യക്ഷത വഹിച്ചു. ബി.എം.എസ്. മേഖല പ്രസിഡണ്ട് കെ.എ.ജയതിലകന്‍, മത്സ്യമസ്ദൂര്‍ സംഘം ജില്ലാ സെക്രട്ടറി കെ.വി.ശ്രീനിവാസന്‍, ബിജു സിഎ, രാമിഷിത്ത്, എ.വി. നാരായണന്‍ എന്നിവര്‍ സംസാരിച്ചു. എം.വി. സുബ്രഹ്‌മണ്യന്‍ (പ്രസിഡണ്ട്) സന്തോഷ് എന്‍ വി (വൈസ് പ്രസിഡണ്ട്) മിദേഷ് കെ വി (സെക്രട്ടറി) പ്രവീണ്‍ ആര്‍എസ് (ജോ സെക്രട്ടറി), രജീഷ് എ ആര്‍ (ട്രഷറര്‍) എന്നിവരെ പുതിയ ഭാരവാഹികളായി തിരഞ്ഞെടുത്തു.