കടല്‍ഭിത്തി നിര്‍മ്മാണം; എന്‍.കെ.അക്ബര്‍ എം.എല്‍.എ. ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിനുമായി കൂടികാഴ്ച നടത്തി

62

കടപ്പുറം പഞ്ചായത്തിലെ കടല്‍ക്ഷോഭവുമായി ബന്ധപ്പെട്ട് തീരത്ത് ഭിത്തി നിര്‍മ്മാണത്തിന് കൂടുതല്‍ ഫണ്ട് അനുവദിക്കണമെന്നാവശ്യപ്പെട്ട് എന്‍.കെ.അക്ബര്‍ എം.എല്‍.എ. ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിനുമായി കൂടികാഴ്ച നടത്തി. കടല്‍ ഭിത്തി നിര്‍മ്മാണത്തില്‍ കൂടുതല്‍ ഫണ്ട് അനുവദിക്കുന്നത് പരിഗണിക്കുമെന്ന് മന്ത്രി അറിയിച്ചു. കടല്‍ക്ഷോഭ സമയത്ത് ശുദ്ധജലം ലോറികളില്‍ വിതരണം ചെയ്യുന്നതിന് ആവശ്യമായ നടപടികള്‍ സംബന്ധിച്ചും ആലോചനകള്‍ നടത്തുമെന്ന് മന്ത്രി അറിയിച്ചു. കടപ്പുറം പഞ്ചായത്ത് പ്രസിഡണ്ട് സാലിഹ ഷൗക്കത്ത്, പഞ്ചായത്ത് അംഗങ്ങളായ വി.പി.മന്‍സൂറലി, മുഹമ്മദ് മാസ്റ്റര്‍, റാഹില വഹാബ്, ഹസീന താജുദ്ധീന്‍, പ്രസന്നചന്ദ്രന്‍, സമീറ ഷരീഫ്, അബ്ദുള്‍ ഗഫൂര്‍.എ.വി എന്നിവരും എം.എല്‍.എക്കൊപ്പം ഉണ്ടായിരുന്നു.