ചുമട്ടുതൊഴിലാളി മേഖലയെ സംരക്ഷിക്കണം എന്ന് ആവശ്യപ്പെട്ട് ചാവക്കാട് ചുമട്ടു തൊഴിലാളി ക്ഷേമനിധി ഓഫീസിനു മുന്നില്‍ പ്രതിഷേധ ധര്‍ണ്ണ നടത്തി

 

ചുമട്ടുതൊഴിലാളി മേഖലയെ സംരക്ഷിക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് ഐഎന്‍ടിയുസി ദേശീയ ചുമട്ടു തൊഴിലാളി യൂണിയന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ചാവക്കാട് ചുമട്ടു തൊഴിലാളി ക്ഷേമനിധി ഓഫീസിനു മുന്നില്‍ പ്രതിഷേധ ധര്‍ണ്ണ നടത്തി. ഐഎന്‍ടിയുസി തൃശൂര്‍ ജില്ലാ സെക്രട്ടറി എം എസ് ശിവദാസ് ഉദ്ഘാടനം ചെയ്തു.ചുമട്ടുതൊഴിലാളി യൂണിയന്‍ പ്രസിഡണ്ട് സി വി തുളസീദാസ് അധ്യക്ഷവഹിച്ചു.ചുമട്ടു തൊഴിലാളി ക്ഷേമനിധി അനുകൂലങ്ങള്‍ വര്‍ദ്ധിപ്പിക്കുക ചുമട്ടു തൊഴിലാളി നിയമം കാലോചിതമായി പരിഷ്‌കരിക്കുക ചുമട്ടുതൊഴിലാളികൂലി നിരക്ക് വര്‍ദ്ധിപ്പിക്കുക ഇ എസ് ഐ പദ്ധതിയില്‍ നടപ്പിലാക്കുക തുടങ്ങി ആവശ്യങ്ങള്‍ ഉന്നയിച്ചു കൊണ്ടാണ് പ്രതിഷേധ ധര്‍ണ നടത്തിയത്. യൂണിയന്‍ നേതാക്കളായ വിഎസ് സലീഷ്, ടി പി ഷൗക്കത്ത്, കെ എം അലിമോന്‍ ,എം കെ നൗഷാദ്, കെ എസ് ലിജീഷ്, ടി കെ രവി, ജാഫര്‍ എടക്കര,ജംഷീര്‍ എന്നിവര്‍ നേതൃത്വം നല്‍കി

ADVERTISEMENT
Malaya Image 1

Post 3 Image