സംസ്ഥാന കേരളോത്സവത്തില്‍ തൃശ്ശൂര്‍ ജില്ലയെ പ്രതിനിധീകരിച്ച് ചാവക്കാട് നഗരസഭയില്‍ നിന്നും പങ്കെടുത്ത് ലോങ്ങ് ജംബില്‍ ഒന്നാം സ്ഥാനവും, ഹൈജമ്പില്‍ രണ്ടാം സ്ഥാനവും കരസ്ഥമാക്കിയ അര്‍ഷാദ് എം.എന്‍., ഹൈജമ്പില്‍ മികച്ച പ്രകടനം കാഴ്ചവച്ച ലുബാബ് ടി.എ, വുമണ്‍ വിഭാഗം ഷട്ടില്‍ ബാഡ്മിന്റണില്‍ മികച്ച പ്രകടനം കാഴ്ച വെച്ച വരദ സ്‌കന്ദകുമാര്‍ എന്നിവരെ ചാവക്കാട് നഗരസഭ കൗണ്‍സില്‍ അനുമോദിച്ചു. നഗരസഭ ചെയര്‍പേഴ്‌സണ്‍ ഷീജ പ്രശാന്ത്, വൈസ് ചെയര്‍മാന്‍ കെ.കെ.മുബാറക്ക്, നഗരസഭാ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍മാര്‍, സെക്രട്ടറി ആകാശ് എം.എസ്, നഗരസഭ യൂത്ത് കോഡിനേറ്റര്‍ കെ.യു.ജാബിര്‍ എന്നിവര്‍ പങ്കെടുത്തു.