24.1 C
Kunnamkulam
Saturday, August 8, 2026
Home Bureaus Chavakkad യുഡിഎഫ് ഒരുമനയൂര്‍ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ‘തരംഗം’ പരിപാടി സംഘടിപ്പിച്ചു

യുഡിഎഫ് ഒരുമനയൂര്‍ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ‘തരംഗം’ പരിപാടി സംഘടിപ്പിച്ചു

25

 

യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന്റെ ആഹ്ലാദത്തില്‍ യുഡിഎഫ് ഒരുമനയൂര്‍ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ‘തരംഗം’ പരിപാടി സംഘടിപ്പിച്ചു. ഡിജെയുടെ അകമ്പടിയോടെ ആഹ്ലാദപ്രകടനവും ഉണ്ടായി. ഒറ്റത്തെങ്ങില്‍ നിന്നാരംഭിച്ച പ്രകടനം ടോള്‍ പരിസരത്ത് സമാപിച്ചു. കരിമരുന്ന് പ്രയോഗവും ഉണ്ടായി. യുഡിഎഫ് ചെയര്‍മാന്‍ കെ.ജെ ചാക്കോ,കണ്‍വീനര്‍ ആര്‍.വി ഷക്കീര്‍ മാസ്റ്റര്‍,പഞ്ചായത്ത് പ്രസിഡണ്ട് പി.എം താഹിര്‍, വൈസ് നഷ്റ മുഹമ്മദ്, ജില്ല പഞ്ചായത്ത് അംഗം ശ്രീഷ്മ ബാബുരാജ്, മെമ്പര്‍മാര്‍ കോണ്‍ഡഗ്രസ്സ് ഭാരവാഹികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ADVERTISEMENT
error: Content is protected !!