25.4 C
Kunnamkulam
Monday, August 24, 2026
Home Bureaus Perumpilavu ചാലിശ്ശേരി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ലിറ്റില്‍ കൈറ്റ്‌സ് അവധികാല ക്യാമ്പ് സംഘടിപ്പിച്ചു

ചാലിശ്ശേരി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ലിറ്റില്‍ കൈറ്റ്‌സ് അവധികാല ക്യാമ്പ് സംഘടിപ്പിച്ചു

37

പ്രധാനാധ്യാപിക ചിത്ര പി ഉദ്ഘാടനം ചെയ്തു.ഡിജിറ്റല്‍ സാങ്കേതിക രംഗത്ത് കൂടുതല്‍ അറിവ് നേടാനും സാമൂഹ്യമാധ്യമങ്ങളില്‍ഉത്തരവാദിത്തത്തോടെയും ആത്മവിശ്വാസത്തോടെയും മുന്നേറാനും വിദ്യാര്‍ത്ഥികളെ പ്രാപ്തരാക്കുക എന്നതായിരുന്നു ക്യാമ്പിന്റെ ലക്ഷ്യം.ചടങ്ങില്‍ എന്റെ സ്‌കൂള്‍ എന്റെ അഭിമാനം റീല്‍സ് മത്സരത്തിലെ സമ്മാനത്തുക വിനിയോഗിച്ച് വാങ്ങിയ പോര്‍ട്ടബിള്‍ സ്പീക്കറിന്റെ ഉദ്ഘാടനം ഡെപ്യൂട്ടി എച്ച്.എം സുഭദ്ര ടീച്ചര്‍ നിര്‍വഹിച്ചു.വിദ്യാര്‍ത്ഥികള്‍ക്ക് റീല്‍സ് നിര്‍മ്മാണം, ഫോട്ടോഗ്രാഫി, വീഡിയോ എഡിറ്റിംഗ് തുടങ്ങിയ മേഖലകളില്‍ പരിശീലനം നല്‍കി.വട്ടേനാട് ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ലിറ്റില്‍ കൈറ്റ് മെന്ററും അധ്യാപികയുമായ ശ്രീധന്യ കെ. എം പരിശീലനത്തിന് നേതൃത്വം നല്‍കി.
ലിറ്റില്‍ കൈറ്റ് മെന്റര്‍ സന്തോഷ് ബാലകൃഷ്ണന്‍ സ്വാഗതവും സ്മിത ടീച്ചര്‍ നന്ദിയും പറഞ്ഞു.

ADVERTISEMENT
error: Content is protected !!