മദ്രസകള്‍ അടച്ചുപൂട്ടണമെന്ന് കേന്ദ്ര ബാലാവകാശ കമ്മീഷന്റെ നിലപാടിനെതിരെ സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യ ഗുരുവായൂര്‍ നിയോജകമണ്ഡലം കമ്മിറ്റി പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു.മണത്തല പരിസരത്തുനിന്ന് ആരംഭിച് ചാവക്കാട് നഗരം ചുറ്റി ടൗണ്‍ മസ്ജിദ് പരിസരത്ത് സമാപിച്ചു. സമാപന പൊതുയോഗം എസ്ഡിപിഐ തൃശ്ശൂര്‍ ജില്ലാ ട്രഷറര്‍ ടി.എം. അക്ബര്‍ ഉദ്ഘാടനം ചെയ്തു.മണ്ഡലം പ്രസിഡണ്ട് സിദ്ദീകുല്‍ അക്ബര്‍ അധ്യക്ഷത വഹിച്ചു മണ്ഡലം കമ്മിറ്റി അംഗം ഷമീര്‍ ബ്രോഡ് വേ വിഷയാവതരണം നടത്തി. മണ്ഡലം സെക്രട്ടറി ഡോക്ടര്‍ ഷക്കീര്‍ ഹുസൈന്‍ , നേതാക്കളായ നൗഫല്‍ അകലാട്, ഷമീര്‍ ബ്രോഡ് വേ, ജബ്ബാര്‍ അണ്ടത്തോട് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
ADVERTISEMENT