കെ.എസ്.യു. ഒരുമനയൂര്‍ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ എസ്.എസ്.എല്‍.സി., പ്ലസ്ടു പരീക്ഷയില്‍ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാര്‍ത്ഥികളെ അനുമോദിച്ചു. യൂത്ത് കോണ്‍ഗ്രസ് ദേശീയ സെക്രട്ടറിയും മുന്‍ എം.പിയുമായ രമ്യ ഹരിദാസ് ഉദ്ഘാടനം ചെയ്തു. കെ.എസ്.യു. ഒരുമനയൂര്‍ മണ്ഡലം പ്രസിഡന്റ് മിഥിലാജ് നൗഷാദ് അധ്യക്ഷത വഹിച്ചു. വിദ്യാര്‍ഥികള്‍ക്കായി കരിയര്‍ ഗൈഡന്‍സ് ക്ലാസും ഒരുക്കിയിരുന്നു.യൂത്ത് കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രൊഫസര്‍ സി.അലക്‌സ് ചാക്കോയാണ് ക്ലാസ്സ് നയിച്ചത്.
കെപിസിസി സെക്രട്ടറി പാളയം പ്രദീപ് മുഖ്യാതിഥിയായി. ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡണ്ട് അരവിന്ദന്‍ പല്ലത്ത്, മണ്ഡലം കോണ്‍ഗ്രസ് പ്രസിഡണ്ട് ഹംസ കാട്ടത്തറ, മുന്‍ കെ.പി.സി.സി മെമ്പര്‍ ഗോപപ്രതാപന്‍, ഒരുമനയൂര്‍ ഗ്രാമപഞ്ചായത്ത് പ്രതിപക്ഷ കെ.ജെ.ചാക്കോ, ഇ.പി .കുര്യാക്കോസ് ബ്ലോക്ക് കോണ്‍ഗ്രസ് സെക്രട്ടറി, ഫാദിന്‍രാജ് , ഹുസൈന്‍ യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ്, പി.പി. നൗഷാദ് തുടങ്ങിയവര്‍ സംസാരിച്ചു.