ഇരട്ടപ്പുഴ ചേതന സാംസ്‌കാരിക വേദിയുടെ ആഭിമുഖ്യത്തില്‍ ആലില്‍ ഗോവിന്ദന്‍ രാമി കുമാരന്‍ വിദ്യാഭ്യാസ പുരസ്‌കാരവിതരണം സംഘടിപ്പിച്ചു

35

ഉദയ വായനശാലയില്‍ നടന്ന ചടങ്ങ് ഗുരുവായൂര്‍ എം.എല്‍.എ.-എന്‍.കെ.അക്ബര്‍ ഉദ്ഘാടനം ചെയ്തു.ചേതന പ്രസിഡണ്ട് ആലില്‍ സഹദേവന്‍ അദ്ധ്യക്ഷത വഹിച്ചു. ചടങ്ങില്‍ എംബിബിഎസ് പരീക്ഷയില്‍ ഫസ്റ്റ് ക്ലാസ് നേടിയ ഡോക്ടര്‍ അതുല്യ ഹരിയെ ആദരിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ഷൈനി ഷാജി, കടപ്പുറം ഗ്രാമപഞ്ചായത്ത് മെമ്പര്‍ പ്രസന്ന ചന്ദ്രന്‍, എം എസ്. പ്രകാശന്‍, ഷാജി നിഴല്‍,കെ .വി. സിദ്ധാര്‍ത്ഥന്‍, രാമി പ്രസാദ്,എ.സി. ധര്‍മ്മന്‍, ചേതന സെക്രട്ടറി മണികണ്ഠന്‍ ഇരട്ടപ്പുഴ, ട്രഷറര്‍ കെ.എം.മുഹമ്മദ് ഉണ്ണി, എന്നിവര്‍ സംസാരിച്ചു.