ചാവക്കാട് ബ്ലാങ്ങാട് ബീച്ച് സിദ്ധിക്ക് പള്ളിക്ക് സമീപം നിയന്ത്രണം വിട്ട കാറിടിച്ച് കാല്‍നടയായി പോകുകയായിരുന്ന വിദ്യാര്‍ത്ഥിക്ക് പരിക്കേറ്റു.
ഏഴാം ക്ലാസ് വിദ്യാര്‍ത്ഥി ബേബി റോഡ് പുഴങ്ങര ഇല്ലാത്ത് ബാദുഷ മകന് സാബിത്ത് (12)നാണ് പരിക്കേറ്റത്. വൈകീട്ട് 6 മണിയോടെയാണ് അപകടം. കടയില്‍ സാധങ്ങള്‍ വാങ്ങിക്കാന്‍ എത്തിയ സാബിത്തിനെ ഇതുവഴി വന്ന കാര്‍ ഇടിച്ചു തെറിപ്പിച്ച് മതിലിലേക്ക് ഇടിച്ച് കയറുകയായിരുന്നു. അപകടത്തില്‍ മതില് തകര്‍ന്നു. പരിക്കേറ്റ സാബിത്തിനെ ചാവക്കാട്ടെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു.



