2025 – 26 അധ്യയന വര്‍ഷത്തെ ചാവക്കാട് ഉപ ജില്ലാ ശാസ്ത്രമേള ഒക്ടോബര്‍ 21, 22 തിയതികളില്‍ നടക്കും. കടിക്കാട് ഗവ ഹയര്‍ സെക്കന്ററി സ്‌കൂള്‍, പുന്നയൂര്‍ക്കുളം രാമരാജ മെമ്മോറിയല്‍ യുപി സ്‌കൂള്‍ എന്നിവടങ്ങളിലാണ്
ശാസ്ത്രമേ നടക്കുക. മേളയുടെ ഉദ്ഘാടനം 21-ാം തിയതി രാവിലെ 10 മണിക്ക് ഗുരുവായൂര്‍ എംഎല്‍എ – എന്‍.കെ അക്ബര്‍ നിര്‍വ്വഹിക്കും. സയന്‍സ് , സോഷ്യല്‍ സയന്‍സ് മേളകള്‍ക്ക് പുന്നയൂര്‍ക്കുളം രാമരാജ മെമ്മോറിയല്‍ യുപി സ്‌കൂള്‍ വേദിയാകും.