പോക്‌സോ കേസ് പ്രതിക്ക് 12 വര്‍ഷം കഠിനതടവും ഒന്നര ലക്ഷം പിഴയും

684

ഏഴ് വയസ്സ് പ്രായമുള്ള ബാലികയെ ലൈംഗികാതിക്രമം നടത്തിയ പ്രതിക്ക് 12 വര്‍ഷം കഠിനതടവും ഒന്നരലക്ഷം രൂപ പിഴയും ശിക്ഷ. ഗുരുവായൂര്‍ കാരക്കാട് താമസക്കാരനായ പുതുരുത്തി കോതോട്ടില്‍ വീട്ടില്‍ ഉണ്ണികൃഷ്ണനെയാണ് ചാവക്കാട് അതിവേഗ പ്രത്യേക പോക്‌സോ കോടതി ജഡ്ജി അന്യാസ് തയ്യില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തി ശിക്ഷിച്ചത്. പിഴ സംഖ്യ അതിജീവിതയ്ക്ക് നല്‍കാനും ഉത്തരവായി. പിഴ അടച്ചില്ലെങ്കില്‍ ഒന്നര വര്‍ഷം കൂടി തടവ് ശിക്ഷ അനുഭവിക്കേണ്ടിവരും.2022 ഒക്ടോബര്‍ 19 തീയതിയാണ് കേസിനാസ്പദമായ സംഭവം.