ജനങ്ങളെ പരിഭ്രാന്തരാക്കി മേഖലയിൽ ഭൂചലനം

9930

മേഖലയിൽ ജനത്തെ പരിഭ്രാന്തരാക്കി പലയിടത്തും ഭൂചലനം. രാവിലെ എട്ടു മണിയോടുകൂടിയാണ് മുഴക്കത്തോട് കൂടിയ നേരിയ ഭൂചലനം ഉണ്ടായത്. തുടർ ചലനം ഉണ്ടാകുമോ എന്ന ആശങ്കയിൽ ജനം പലയിടത്തും വീടിന് പുറത്തിറങ്ങി.എവിടെ നിന്നും നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല. ഭൗമ പ്രതിഭാസത്തെ പറ്റി അധികൃതർ
ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല. തൃശ്ശൂർ ജില്ലയിലും, പാലക്കാട് ജില്ലയിലെ ചിലയിടങ്ങളിലും ഭൂചലനം ഉണ്ടായതായാണ്
റിപ്പോർട്ട്.കുന്നംകുളം, ഗുരുവായൂർ നഗരസഭാ പരിധിയിലും, എരുമപ്പെട്ടി, കടങ്ങോട്, വേലൂര്, ചൊവ്വന്നൂർ, കാട്ടകാമ്പാൽ, കടവല്ലൂർ, പോർക്കുളം, ചാലിശ്ശേരി, കണ്ടാണശ്ശേരി ചൂണ്ടൽ, കൈപ്പറമ്പ് തുടങ്ങിയ പഞ്ചായത്ത് പരിധിയിലും തൃശ്ശൂർ ജില്ലയിലെ മറ്റിടങ്ങളിലും രാവിലെ 8 മണിക്ക് ശേഷം സെക്കൻഡുകൾ മാത്രം നീണ്ട ഭൂചലനം ഉണ്ടായതാണ് റിപ്പോർട്ട്.