25 C
Kunnamkulam
Wednesday, July 29, 2026
Home Bureaus Kunnamkulam ഗാനമേളയ്ക്കിടെ പോലീസ് വാഹനത്തിന്റെ ചില്ല് തകര്‍ത്ത യുവാവ് പിടിയില്‍

ഗാനമേളയ്ക്കിടെ പോലീസ് വാഹനത്തിന്റെ ചില്ല് തകര്‍ത്ത യുവാവ് പിടിയില്‍

ചീരംകുളം വേലയോടനുബന്ധിച്ച് നടന്ന ഗാനമേളയ്ക്കിടെ പോലീസ് വാഹനത്തിന്റെ ചില്ല് തകര്‍ത്ത യുവാവ് പിടിയില്‍. ആര്‍ത്താറ്റ് സ്വദേശിയും നിലവില്‍ ഗുരുവായൂര്‍ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസക്കാരനുമായ ഒല്ലേക്കാട്ട് വീട്ടില്‍ 24 വയസ്സുള്ള അദീപിനെയാണ് കുന്നംകുളം പോലീസ് പിടികൂടിയത്. ശനിയാഴ്ച്ച രാത്രി ഒന്‍പതരയോടെയാണ് സംഭവം. വേലയുടെ ഭാഗമായി നടന്ന ഗാനമേളയ്ക്കിടെ ലഹരിക്ക് അടിമപ്പെട്ട പ്രതി ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ് വാഹനത്തിന്റെ ചില്ല് തകര്‍ക്കുകയായിരുന്നു. സംഭവത്തിന് പിന്നാലെ സ്ഥലത്തുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥര്‍ ഉടന്‍ തന്നെ ഇയാളെ കീഴ്‌പ്പെടുത്തുകയായിരുന്നു. പ്രതിയെ സ്റ്റേഷനിലെത്തിച്ച് വൈദ്യപരിശോധനയ്ക്ക് വിധേയനാക്കി. പൊതുമുതല്‍ നശിപ്പിച്ചതിനും ഡ്യൂട്ടി തടസ്സപ്പെടുത്തിയതിനും ഇയാള്‍ക്കെതിരെ കേസെടുത്തു.

ADVERTISEMENT
error: Content is protected !!