ചെറുവത്താനി നരസിംഹ മൂര്‍ത്തി ക്ഷേത്രത്തില്‍ നടത്തി വന്നിരുന്ന ഭാഗവത സപ്താഹ യജ്ഞം ഭക്തി നിര്‍ഭരമായി സമാപിച്ചു. യജ്ഞാചാര്യന്‍ കോഴിക്കോട് മാളിക ഹരി ഗോവിന്ദന്‍ നമ്പൂതിരി സമാപന തത്വ പ്രവചനവും യജ്ഞ സമര്‍പ്പണവും നടത്തി. മംഗളാരതിയും ഉണ്ടായി. കാളക്കാട്ട് സാവിത്രി അന്തര്‍ജ്ജനം, പുല്ലൂര്‍മന ഹരി നമ്പൂതിരി എന്നിവര്‍ സഹ ആചാര്യരായി. വിദ്യാര്‍ത്ഥികള്‍ക്കു വേണ്ടി വിദ്യാഗോപാല മന്ത്രാര്‍ച്ചനയും, സമൂഹനന്മക്കും കുടുംബക്ഷേമത്തിനും വേണ്ടി സര്‍വ്വൈശ്വര്യ പൂജയും സപ്താഹത്തിന്റെ ഭാഗമായി നടത്തി. അന്നദാനത്തോടെയാണ് സപ്താഹം സമാപിച്ചത്. ക്ഷേത്ര സേവാ സമിതി പ്രസിഡണ്ട് കെ.എന്‍. ഷാജി, സെക്രട്ടറി വി.ആര്‍. പ്രവീണ്‍, സുഗുണ പണിക്കര്‍, സി.വി. ഇന്ദിര ടീച്ചര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
Home Bureaus Punnayurkulam ചെറുവത്താനി നരസിംഹ മൂര്‍ത്തി ക്ഷേത്രത്തില്‍ ഭാഗവത സപ്താഹ യജ്ഞം ഭക്തി നിര്‍ഭരമായി