അന്താരാഷ്ട്ര ചെസ്സ് ദിനത്തോടനുബന്ധിച്ച് പോര്‍ക്കുളം സേവാഭാരതിയുടെ ആഭിമുഖ്യത്തില്‍ ചെസ് ബോധവത്കരണവും, പരിശീലന മത്സരവും സംഘടിപ്പിച്ചു. അകതിയൂര്‍ കോവിലകത്ത് നടന്ന ചടങ്ങ് റിട്ടയേര്‍ഡ് എയര്‍ഫോഴ്‌സ് ജൂനിയര്‍ വാറണ്ട് ഓഫീസറും, മുന്‍ ചെസ് താരവുമായ കോവിലകം ഹര്‍ഷന്‍ ആദ്യകരു നീക്കി മത്സരത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. തുടക്കക്കാരായ കുട്ടികള്‍ക്ക് നിര്‍ദ്ദേശങ്ങളും ഉപദേശങ്ങളും നല്‍കിയായിരുന്നു പരിശീലന മത്സരം. പോര്‍ക്കുളം സേവാഭാരതി പ്രസിഡന്റ് മനോജ്കുമാര്‍ കരുമത്തില്‍ അധ്യക്ഷത വഹിച്ചു. സ്വവലംബന്‍ കണ്‍വീനര്‍ സി. മഹേഷ്, വൈസ് പ്രസിഡന്റ് ശശികുമാര്‍ എന്നിവര്‍ സംസാരിച്ചു. പോര്‍ക്കുളം സേവാഭാരതിയുടെ ആഭിമുഖ്യത്തില്‍ ആഴ്ച തോറും കുട്ടികള്‍ക്കായി നടക്കുന്ന ഭാരതീയ സാംസ്‌കാരിക മൂല്യങ്ങളെ കുറിച്ചുള്ള പഠന ക്ലാസിനോട് അനുബന്ധിച്ചാണ് ചെസ്സ് പരിശീലനവും നടക്കുക.