ഛത്രപതി ശിവാജി മഹാരാജാവിന്റെ ജന്‍മദിനം ആഘോഷിച്ചു

ധീര യോദ്ധാവും മറാഠ സാമ്രാജ്യത്തിന്റെ സ്ഥാപകനും ഭരണാധികാരിയുമായിരുന്ന ഛത്രപതി ശിവാജി മഹാരാജാവിന്റെ ജന്‍മദിനം എരുമപ്പെട്ടി മുരിങ്ങത്തേരിയില്‍ ആഘോഷിച്ചു. ദി മറാഠ ഗോള്‍ഡ് ആന്റ് സില്‍വര്‍ ഡിഫൈനറി അസോസിയേഷന്‍ തൃശൂര്‍ ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിലാണ് ആഘോഷം സംഘടിപ്പിച്ചത്.  ജില്ലയില്‍ എരുമപ്പെട്ടി മുരിങ്ങത്തേരിയിലാണ് ഛത്രപതി ശിവജിയുടെ പ്രതിമയുള്ളത്. ഹാരാര്‍പ്പണവും പുഷ്പാര്‍ച്ചനയും നടത്തി. അഡ്വ.വി.പി.മഹേശ്വരന്‍, കടങ്ങോട് പഞ്ചായത്ത് മെമ്പര്‍മാരായ എം.വി. ധനീഷ്, അഭിലാഷ് കടങ്ങോട് എന്നിവര്‍ സംസാരിച്ചു. അസോസിയേഷന്‍ ഭാരവാഹികളായ രാഹുല്‍ പാഠ്യേല്‍, സന്തോഷ് പവാര്‍, ദീപക് തോറ, ചന്ദ്രകാന്ത് ഷിന്റേ, കൃഷ്ണദേവ് യാദവ്, എന്നിവര്‍ നേതൃത്വം നല്‍കി.

ADVERTISEMENT