29.2 C
Kunnamkulam
Tuesday, September 22, 2026
Home Bureaus Kechery കാക്കശ്ശേരി വിദ്യാ വിഹാര്‍ സെന്‍ട്രല്‍ സ്‌കൂളിലെ ശിശുദിന ആഘോഷത്തിന് ഘോഷയാത്രയോടെ തുടക്കമായി

കാക്കശ്ശേരി വിദ്യാ വിഹാര്‍ സെന്‍ട്രല്‍ സ്‌കൂളിലെ ശിശുദിന ആഘോഷത്തിന് ഘോഷയാത്രയോടെ തുടക്കമായി

85

 

സില്‍വര്‍ ജൂബിലി ആഘോഷിക്കുന്ന കാക്കശ്ശേരി വിദ്യാ വിഹാര്‍ സെന്‍ട്രല്‍ സ്‌കൂളിലെ ശിശുദിന ആഘോഷത്തിന് ഘോഷയാത്രയോടെ തുടക്കമായി. കാലത്ത് 9.15ന് പാവറട്ടി എ.എസ്.ഐ – കെ ഡി രമേഷ് ശിശുദിന റാലി ഫ്‌ലാഗ് ഓഫ് ചെയ്തു. ചാച്ചാജിയുടെ ജീവിതത്തെ അടിസ്ഥാനമാക്കിയുള്ള നിശ്ചല ദൃശ്യവും ഉണ്ടായിരുന്നു. മത സൗഹാര്‍ദം ഊട്ടി ഉറപ്പിക്കുന്ന സാംസ്‌കാരിക പരിപാടികള്‍, കലാകായിക പ്രദര്‍ശനം എന്നിവയാല്‍ ഘോഷയാത്ര ഗംഭീരമായി.പ്രധാന സെന്ററായ പോള്‍ മാസ്റ്റര്‍ പടിയിലായിരുന്നു 500 ല്‍ പരം വിദ്യാര്‍ഥികള്‍ പങ്കെടുത്ത റാലിയുടെ സമാപനസമ്മേളനം.ചടങ്ങില്‍ അക്കാദമിക് ഡയറക്ടര്‍ ശോഭ മേനോന്‍, പ്രിന്‍സിപ്പാള്‍ ഉഷാ നന്ദകുമാര്‍ വൈസ് പ്രിന്‍സിപ്പാള്‍ സ്റ്റെല്ല ഫ്രാന്‍സിസ് എന്നിവര്‍ ആശംസ അര്‍പ്പിച്ചു. അധ്യാപകരും റാലിയില്‍ സംബന്ധിച്ചു

ADVERTISEMENT
error: Content is protected !!