മലയാളക്കരയുടെ തനതു കലണ്ടറായ കൊല്ലവര്‍ഷത്തില്‍ പുതിയ നൂറ്റാണ്ട് പിറക്കുകയാണ്. പതിമൂന്നാം നൂറ്റാണ്ടിലേക്കാണ് ഇനി മലയാളികള്‍. 22 ദിനം കൂടി കഴിഞ്ഞാല്‍ പൊന്നോണം.സമൃദ്ധിയുടേയും സ്‌നേഹത്തിന്റെയും ഉത്സവകാലത്തിന് തുടക്കമിട്ട് ഇന്ന് ചിങ്ങം ഒന്ന്. മലയാളിക്കിന്ന് പുതുവര്‍ഷപ്പുലരിയാണ്. മലയാള മാസ കലണ്ടറിലെ പതിമൂന്നാം നൂറ്റാണ്ടിന് കൂടി തുടക്കമാകുകയാണ് ഇന്ന്. ഞാറ്റ്പാട്ടിന്റെയും കൊയ്ത്തുപാട്ടിന്റെയും ഈരടികള്‍ നിറയുന്ന ചിങ്ങം ഒന്ന് കര്‍ഷക ദിനമായും ആചരിക്കുന്നു. 22 ദിനം കൂടി കഴിഞ്ഞാല്‍ പൊന്നോണമെത്തും.ദാരിദ്ര്യത്തിന്റെയും കെടുതിയുടെയും പഞ്ഞക്കര്‍ക്കിടകത്തിന് വിട നല്‍കിയാണ് സമ്പല്‍സമൃദ്ധിയുടേയും ഐശ്വര്യത്തിന്റെയും ചിങ്ങം വന്നെത്തുന്നത്.
ADVERTISEMENT