27.1 C
Kunnamkulam
Friday, July 10, 2026
Home Bureaus Punnayurkulam ജില്ലാ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് നിര്‍മ്മിച്ച മാറഞ്ചേരി എം മൊയ്തുട്ടി സാഹിബ് മെമ്മോറിയല്‍ അങ്കണവാടി നാടിന്...

ജില്ലാ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് നിര്‍മ്മിച്ച മാറഞ്ചേരി എം മൊയ്തുട്ടി സാഹിബ് മെമ്മോറിയല്‍ അങ്കണവാടി നാടിന് സമര്‍പ്പിച്ചു.

ജില്ലാ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് നിര്‍മ്മിച്ച മാറഞ്ചേരി എം മൊയ്തുട്ടി സാഹിബ് മെമ്മോറിയല്‍ അങ്കണവാടി നാടിന് സമര്‍പ്പിച്ചു. മലപ്പുറം ജില്ലാ പഞ്ചായത്ത് വികസന ഫണ്ടില്‍ ഡിവിഷന്‍ മെമ്പര്‍ എ കെ സുബൈറിന് അനുവദിച്ച പദ്ധതി വിഹിതം ഉപയോഗിച്ചുകൊണ്ടാണ് അംഗന്‍വാടി പ്രാവര്‍ത്തികമാക്കിയത്. മാറഞ്ചേരി ഗ്രാമപഞ്ചായത്തിലെ താമലശേരിയില്‍ കൂലത്ത് മജീദ് ആന്‍ഡ് ഫാമിലി സൗജന്യമായി വിട്ടു നല്‍കിയ സ്ഥലത്ത് 128 ആം നമ്പര്‍ എം മൊയ്ദുട്ടി സാഹിബ് മെമ്മോറിയല്‍ അങ്കണവാടി നിര്‍മിച്ചത്. ജില്ല പഞ്ചായത്ത് ഡിവിഷന്‍ മെമ്പര്‍ എ കെ സുബൈര്‍ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബീന ടീച്ചര്‍ അധ്യക്ഷത വഹിച്ചു. സ്ഥലം സൗജന്യമായി വിട്ടു നല്‍കിയ മജീദ് കൂടത്ത്, സ്റ്റാന്‍ന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ലീന മുഹമ്മദാലി, ബ്ലോക്ക് മെമ്പര്‍ നൂറുദ്ദീന്‍ പോഴത്ത്, ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍, രാഷ്ട്രീയപാര്‍ട്ടി നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. റിട്ടയേര്‍ഡ് പോലിസ് ബഷീര്‍, അബ്ദുല്‍ വഹാബ് മലയംകുളത്ത് ,സുജന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

ADVERTISEMENT
error: Content is protected !!