ചിറളയം ശ്രീരാമസ്വാമി ക്ഷേത്രത്തില്‍ സുകൃത ഹോമം ഞായറാഴ്ച്ച

കുന്നംകുളം ചിറളയം ശ്രീരാമസ്വാമി ക്ഷേത്രത്തില്‍ മണ്ഡലമാസത്തിന്റെ ഭാഗമായി, ഞായറാഴ്ച്ച സുകൃത ഹോമം അഥവാ ഗായത്രി ഹോമം നടത്തുമെന്ന് ഭാരവാഹികള്‍ കുന്നംകുളം പ്രസ് ക്ലബ്ബില്‍ നടത്തിയ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു. ക്ഷേത്രം തന്ത്രി മഠത്തില്‍ മുണ്ടയൂര്‍ നാരായണന്‍ നമ്പൂതിരി, സൂരജ് നമ്പൂതിരി എന്നിവരുടെ നേതൃത്വത്തില്‍ ആറ് ആചാര്യന്മാര്‍ ചേര്‍ന്നാണ് ഹോമം നടത്തുന്നത്.
സൂര്യ ഗായത്രി മന്ത്രം 6000 തവണ ഉരുവിട്ട് വിശിഷ്ടമായ ദ്രവ്യങ്ങള്‍ അഗ്‌നിമുഖമായി സമര്‍പ്പിക്കുന്നതാണ് സുകൃത ഹോമം. രാവിലെ 6 മണിക്ക് ആരംഭിക്കുന്ന ഹോമം 9 മണിക്ക് നടക്കുന്ന സമര്‍പ്പണത്തോടെ സമാപിക്കും.

ADVERTISEMENT