ചിറളയം ശ്രീരാമസ്വാമി ക്ഷേത്രത്തില്‍ രാമായാണ മാസാചരണത്തിന് തുടക്കമായി

കര്‍ക്കിടക മാസത്തില്‍ നാലമ്പലദര്‍ശനത്തിന് തുല്ല്യമാണ് ഇവിടുത്തെ ദര്‍ശനം. ക്ഷേത്രത്തിന്റെ ഭരണചുമതല ജനങ്ങളുടെ പങ്കാളിത്തത്തോടെ ശ്രീരാമസ്വാമി ക്ഷേത്രം ട്രസ്റ്റാണ് നടത്തുന്നത്. ജൂലൈ 16 മുതല്‍ ആഗസ്റ്റ് 17 വരെ എല്ലാ ദിവസവും രാവിലെ അഷ്ടദ്രവ്യ ഗണപതി ഹോമം, പാല്‍പായസ നിവേദ്യം, വിശേഷാല്‍ പൂജകള്‍ , രാമായണ പാരായണം, അന്നദാനവും വൈകീട്ട് ഉപദേവതകളായ തിരുമന്ധാംകുന്ന് ഭഗവതിക്കും, പരമശിവനും ചുറ്റുവിളക്ക് ഭഗവതിസേവ എന്നിവയും നടക്കും. ഓഗസ്റ്റ് മാസം 3-ാം തീയതി ശനിയാഴ്ച്ച രാവിലെ ക്ഷേത്രം തന്ത്രി മഠത്തില്‍ മുണ്ടയൂര്‍ നാരായണന്‍ നമ്പൂതിരിയുടെ കാര്‍മികത്വത്തില്‍ തന്ത്രി പൂജ, ശ്രീരാമസ്വാമിക്ക് ഒരു കുടം പാല്‍പായസ നിവേദ്യം ഹനുമാന്‍ സ്വാമിക്ക് ഒരു പറ കുഴച്ച അവല്‍ നിവേദ്യം മുതലായവയും, വൈകീട്ട് നാറാസ് ഡോ : ഇട്ടിരവി നമ്പൂതിരിയുടെ കാര്‍മികത്വത്തില്‍ പുണര്‍തംവാരം തുടര്‍ന്ന് വാരസദ്യ എന്നിവയും ഉണ്ടാകും. ക്ഷേത്ര ഊരാളന്‍ ശശിധര രാജ, പ്രഭാകരന്‍ ഏര്‍ത്ത്, അഡ്വ. കരുണപ്രസാദ്, ആനന്ദന്‍ കരുമത്തില്‍, ജയനാരായണന്‍ കോലഴി, ദിലീപ് തലപ്പിള്ളി, വിനോദ് കണിശ്ശേരി എന്നിവര്‍ നേതൃത്വം നല്‍കും.