25.8 C
Kunnamkulam
Thursday, August 13, 2026
Home Bureaus Thrithala പ്രഥമ ഉമ്മന്‍ ചാണ്ടി പുരസ്‌കാരം എം.ടി വാസുദേവന്‍ നായര്‍ക്ക്

പ്രഥമ ഉമ്മന്‍ ചാണ്ടി പുരസ്‌കാരം എം.ടി വാസുദേവന്‍ നായര്‍ക്ക്

66

സമഗ്ര സാഹിത്യ സംഭാവനക്കുള്ള പ്രഥമ ഉമ്മന്‍ ചാണ്ടി പുരസ്‌കാരം എം ടി വാസുദേവന്‍ നായര്‍ക്കു നല്‍കാന്‍ തൃത്താല ഉമ്മന്‍ ചാണ്ടി ഫൗണ്ടേഷന്‍ തീരുമാനിച്ചു. 50000 രൂപയും പ്രശസ്തി പത്രവുമാണു പുരസ്‌കാരമായി നല്‍കുന്നത്. ഇതിന്റെ ഭാഗമായുള്ള ഉമ്മന്‍ ചാണ്ടി ഫൗണ്ടേഷന്‍ ഓഫീസ് ഉദ്ഘാടനവും, ഉമ്മന്‍ ചാണ്ടി ഒന്നാം അനുസ്മരണവും കൂറ്റനാട് നടന്നു. കെ.പി.സി.സി. ജന:സെക്രട്ടറി സി. ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ഫൗണ്ടേഷന്‍ ചെയര്‍മാന്‍ പി.എം. അസീസ് അധ്യക്ഷനായി. നേതാക്കളായ കെ.വി. മരക്കാര്‍, ഗംഗാധരന്‍ വൈദ്യര്‍, പി.ബാലന്‍, പി.എ. വാഹിദ്, ഒ കെ ഫാറൂഖ്, അബ്ദുള്ള മാസ്റ്റര്‍, ഒ. പി. ഉണ്ണിമേനോന്‍, സി ചന്ദ്രശേഖരന്‍,ഇബ്രാഹീം കുട്ടി മാസ്റ്റര്‍, വി അബ്ദുള്ളക്കുട്ടി തുടങ്ങിയവര്‍ സംസാരിച്ചു

ADVERTISEMENT
error: Content is protected !!