ചിറ്റണ്ട ജ്ഞാനോദയം യു.പി സ്‌കൂള്‍ വാര്‍ഷികം നടത്തി

ചിറ്റണ്ട ജ്ഞാനോദയം യു.പി സ്‌കൂള്‍ വാര്‍ഷികവും അധ്യാപക രക്ഷകര്‍ത്തൃദിനവും  യാത്രയയപ്പ് സമ്മേളനവും സംയുക്തമായി ആഘോഷിച്ചു. ജില്ലാ പഞ്ചായത്ത്  പ്രസിഡന്റ് വി.എസ് പ്രിന്‍സ് ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് കെ.കെ ജേക്കബ് അധ്യക്ഷത വഹിച്ചു. വിരമിക്കുന്ന അധ്യാപകരായ പി.പി ലാലി, കെ.എ ലിന്‍സി എന്നിവരുടെ ചിത്രം എരുമപ്പെട്ടി പഞ്ചായത്ത് പ്രസിഡന്റ് എസ്. ബസന്ത് ലാല്‍ അനാഛാദനം ചെയ്തു. ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജലീല്‍ ആദൂര്‍, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിന്ദു ഗിരീഷ്,വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ പുഷ്പ രാധാകൃഷ്ണന്‍, സീനിയര്‍ അധ്യാപിക വി.പി പ്രിയ, എസ്. ആര്‍. ജി കണ്‍വീനര്‍ ലിജിത എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് കുട്ടികളുടെ കലാപരിപാടികള്‍ അരങ്ങേറി.

ADVERTISEMENT