ചിറ്റണ്ട കാര്‍ത്ത്യായനി ഭഗവതി ക്ഷേത്രത്തില്‍ തൃക്കാര്‍ത്തിക മഹോത്സവം വര്‍ണ്ണാഭമായി

ചിറ്റണ്ട കാര്‍ത്ത്യായനി ഭഗവതി ക്ഷേത്രത്തില്‍ തൃക്കാര്‍ത്തിക മഹോത്സവം വര്‍ണ്ണാഭമായി. രാവിലെ പള്ളി ഉണര്‍ത്തല്‍, അഭിഷേകം, ഉഷപൂജ, പ്രഭാത പൂജ, നവകം പഞ്ചഗവ്യം, കലശംമാടല്‍, ഉച്ചപൂജ എന്നിവ നടന്നു. ക്ഷേത്രം തന്ത്രി കീഴ്മുണ്ടയൂര്‍ നീലകണ്ഠന്‍ നമ്പൂതിരി മുഖ്യകാര്‍മികനായി. ഉച്ചയ്ക്ക് ഒരുമണിക്ക് ഗജവീരന്മാരോട് കൂടിയ എഴുന്നുള്ളിപ്പ്, പഞ്ചവാദ്യം, മേളം നടയ്ക്കല്‍പറ എന്നിവ നടന്നു. തുടര്‍ന്ന് വിവിധ പ്രാദേശിക ആഘോഷ കമ്മിറ്റികളുടെ പഞ്ചാരിമേളം, ആന, ശിങ്കാരിമേളം, ചെണ്ടുകാവടി, നാടന്‍ കലാരൂപങ്ങള്‍ തുടങ്ങിയവ ക്ഷേത്ര പ്രദക്ഷിണം നടത്തി. തുടര്‍ന്ന് ദീപാരാധന, നെയ് വിളക്ക്, ഡബിള്‍ തായമ്പക, പഞ്ചവാദ്യം, മേളം എന്നിവയും കൂട്ടിയെഴുന്നെള്ളിപ്പും നടന്നു.
പ്രസിഡന്റ് പി.എസ്.സുഭാഷ്, സെക്രട്ടറി ടി.എ.ഉണ്ണികൃഷ്ണന്‍ തുടങ്ങിയ കമ്മിറ്റിയംഗങ്ങളും മാതൃ സമിതി അംഗങ്ങളും ആഘോഷ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

ADVERTISEMENT