ചിറ്റാട്ടുകര മാനുഷം പെയിന്‍ & പാലിയേറ്റീവ് കെയറിന്റെയും സിപിഐ (എം) ബ്രഹ്‌മകുളം ബ്രാഞ്ചിന്റെയും നേതൃത്വത്തില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. ബ്രഹ്‌മകുളം രാജന്‍ പടി പവിത്ര കാറ്ററിംഗ് ഹാളില്‍ വെച്ച് സംഘടിപ്പിച്ച ക്യാമ്പ് സി പി ഐ (എം) മണലൂര്‍ ഏരിയ കമ്മിറ്റി അംഗവും മാനുഷം പാലിയേറ്റീവ് കെയര്‍ പ്രസിഡണ്ടുമായ പി.ജി സുബിദാസ് ഉദ്ഘാടനം ചെയ്തു കണ്ടാണശ്ശേരി ഗ്രാമ പഞ്ചായത്ത് അംഗം ശ്രീബിത ഷാജി അധ്യക്ഷയായി. മാനുഷം സെക്രട്ടറി സി എഫ് രാജന്‍ , സി പി ഐ (എം) ചിറ്റാട്ടുകര ലോക്കല്‍ സെക്രട്ടറി ബി.ആര്‍ സന്തോഷ്, ബ്രാഞ്ച് സെക്രട്ടറി ടി സി ശ്രീജിത്ത്, ഡോ: റോസ്‌മേരി പി. ആര്‍ ഒ അജീഷ് സത്യ വിശ്വം എന്നിവര്‍ സംസാരിച്ചു . ലിയ തിലകന്‍ , ചിലിന്‍ ദാസ് , ബിസ്‌ന ബഷീര്‍, പി.പ്രിയ, കെ.ഉണ്ണികൃഷ്ണന്‍ എന്നിവര്‍ ക്യാമ്പിന് നേതൃത്വം നല്‍കി നേത്രപരിശോധനയും ജീവിത ശൈലി രോഗങ്ങളുടെ പരിശോധനയും ക്യാമ്പില്‍ നടന്നു. സൗജന്യമായി മരുന്നും വിതരണവും നടന്നു. 150 ലേറെ പേര്‍ ക്യാമ്പില്‍ പങ്കെടുത്തു.



