ചൂണ്ടല്‍ കൃഷിഭവന്റെ നേതൃത്വത്തില്‍ ഞാറ്റുവേല ചന്തയും കര്‍ഷക സഭകളും സംഘടിപ്പിച്ചു

67

ചൂണ്ടല്‍ ഗ്രാമപഞ്ചായത്ത് കൃഷിഭവന്റെ നേതൃത്വത്തില്‍ ഞാറ്റുവേല ചന്തയും കര്‍ഷക സഭകളും സംഘടിപ്പിച്ചു. കേച്ചേരി ബസ് സ്റ്റോപ്പ് പരിസരത്ത് നടന്ന ചടങ്ങില്‍ ചൊവ്വന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ആന്‍സി വില്യംസ് ഞാറ്റുവേല ചന്തയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് രേഖ സുനില്‍ അധ്യക്ഷയായി. വൈസ് പ്രസിഡണ്ട് പി.ടി. ജോസ്, വികസനകാര്യ സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ സുനിത ഉണ്ണികൃഷ്ണന്‍, ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയര്‍പേഴ്‌സന്‍ മാഗി ജോണ്‍സന്‍, ഗ്രാമ പഞ്ചായത്തംഗങ്ങളായ ജൂലറ്റ് വിനു, ആന്റോ പോള്‍, അഞ്ജു പ്രേംദാസ്, വി.പി. ലീല, പി.എസ്. സന്ദീപ്, നാന്‍സി ആന്റണി തുടങ്ങിയവര്‍ സംസാരിച്ചു. ഓണത്തിന് ഒരു കൂട പൂവ് പദ്ധതി പ്രകാരം കുടുംബശ്രീ യൂണിറ്റുകള്‍ക്കുള്ള ചെണ്ടുമല്ലി തൈകളുടെ വിതരണം, സ്മിത പ്രസാദിന് നല്‍കി കൊണ്ട് ആന്‍സി വില്യംസ് ഉദ്ഘാടനം ചെയ്തു. വിവിധ തരം ചെടികളും, വിത്തുകളും കുടുംബശ്രീ ഉത്പന്നങ്ങളും വില്‍പ്പന നടത്തുന്ന സ്റ്റാളുകളും ഞാറ്റുവേല ചന്തയില്‍ സജ്ജമാക്കിയിരുന്നു.