ചൊവ്വന്നൂര്‍ സെന്റ് തോമസ് ദേവാലയത്തില്‍ ദുക്‌റാന തിരുനാള്‍ ആഘോഷിച്ചു

76

ചൊവ്വന്നൂര്‍ സെന്റ് തോമസ് ദേവാലയത്തില്‍ ദുക്‌റാന തിരുനാള്‍ ആഘോഷിച്ചു. ബുധനാഴ്ച്ച രാവിലെ 6.30 ന് വിശുദ്ധ കുര്‍ബാന നടന്നു. തുടര്‍ന്ന് 10 ന് നടന്ന ആഘോഷമായ തിരുനാള്‍ പാട്ടുകുര്‍ബാനക്ക് ഫാ. സിന്റോ പൊന്തേക്കന്‍ മുഖ്യകാര്‍മ്മികനായി. ഫാ. ജോണ്‍സന്‍ അന്തിക്കാട് തിരുനാള്‍ സന്ദേശം നല്‍കി. ഇടവക വികാരി ഫാ. തോമസ് ചൂണ്ടല്‍ സഹ. കാര്‍മികനായി. തുടര്‍ന്ന് തിരുനാള്‍ പ്രദക്ഷിണവും ഉണ്ടായിരുന്നു. കൈകാരന്‍മാരായ പാറയ്ക്കല്‍ ഷിജു ,ഷാജി മണ്ടുംപാല്‍, സാമുവല്‍ തരകന്‍, ജനറല്‍ കണ്‍വീനര്‍ ബിനോയ് തോമസ് , ജോ. കണ്‍വീനര്‍ ഇ.പി. ജസ്റ്റസ് തുടങ്ങിയവര്‍ ക്രമീകരണക്കള്‍ക്ക് നേതൃത്യം നല്‍കി. ജൂലൈ 7 ന് തിരുനാള്‍ എട്ടാമിടം ആഘോഷിക്കും. രാവിലെ 6.30 ന് ആഘോഷമായ പാട്ടുകുര്‍ബാന, ലദീഞ്ഞ് എന്നിവ നടക്കും. നൊവേനയ്ക്ക് തൃശൂര്‍ അതിരൂപത സഹായ മെത്രാന്‍ മാര്‍ ടോണി നീലങ്കാവില്‍ മുഖ്യ കാര്‍മ്മികനാകും.