എരുമപ്പെട്ടി കാഞ്ഞിരക്കോട് ബസ്സില്‍ സ്‌കൂട്ടറിടിച്ച് യുവാവ് മരിച്ചു

699

എരുമപ്പെട്ടി കാഞ്ഞിരക്കോട് ബസ്സില്‍ സ്‌കൂട്ടറിടിച്ച് യുവാവ് മരിച്ചു. എരുമപ്പെട്ടി വെള്ളറക്കാട് മണ്ണാംകുന്ന് സ്വദേശി വിബീഷ് (45) ആണ് മരിച്ചത്. കുന്നംകുളം വടക്കാഞ്ചേരി സംസ്ഥാനപാതയില്‍ കാഞ്ഞിരക്കോട് തോട്ടുപാലം കല്യാണ മണ്ഡപത്തിന് സമീപം ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു അപകടമുണ്ടായത്. വടക്കാഞ്ചേരിയിലേക്ക് പോവുകയായിരുന്ന സ്‌കൂട്ടര്‍ യാത്രികന്‍ മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടയില്‍ നിയന്ത്രണം വിട്ട് എതിരെ വന്നിരുന്ന സ്വകാര്യ ബസില്‍ ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇയാളെ വടക്കാഞ്ചേരി ആക്ട്‌സ് പ്രവര്‍ത്തകര്‍ തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.