ചൊവ്വല്ലൂര്‍പടിയില്‍ ഓട്ടോറിക്ഷയിടിച്ച് ബൈക്ക് യാത്രികന് പരിക്കേറ്റു

179

ഗുരുവായൂര്‍ ചൊവ്വല്ലൂര്‍പടിയില്‍ ഓട്ടോറിക്ഷയിടിച്ച് ബൈക്ക് യാത്രികന് പരിക്കേറ്റു. തൈക്കാട് പേനത്ത് വീട്ടില്‍ മുഹമ്മദ് റൗഫ്(18) നാണ് പരിക്കേറ്റത്. രാവിലെ എട്ടുമണിയോടെ ആയിരുന്നു അപകടം. പരിക്കേറ്റയാളെ ആക്ട്‌സ് പ്രവര്‍ത്തകര്‍ കുന്നംകുളം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.