9.5 കിലോഗ്രാം കഞ്ചാവുമായി രണ്ടു പേര്‍ പിടിയില്‍

230

9.5 കിലോഗ്രാം കഞ്ചാവുമായി രണ്ടു പേര്‍ പിടിയില്‍. തൃത്താല പടിഞ്ഞാറങ്ങാടി സ്വദേശി ആഷിഖ് (28), തൃത്താല തച്ചറാംകുന്ന് സ്വദേശി മനോജ് (30) എന്നിവരാണ് പിടിയിലായത്. പാലക്കാട് ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡും, പാലക്കാട് ടൗണ്‍ നോര്‍ത്ത് പോലീസും ചേര്‍ന്ന് നടത്തിയ പരിശോധനയില്‍ ഒലവക്കോട് റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് വെച്ചാണ് ഇവരെ പിടികൂടിയത്. വിശാഖപട്ടണത്ത് നിന്നാണ് ട്രെയിന്‍ മാര്‍ഗ്ഗം ലഹരിമരുന്ന് എത്തിച്ചത്. പാലക്കാട് ജില്ലാ പോലീസ് മേധാവി ആര്‍. ആനന്ദ് ഐപിഎസ് ന്റെ നിര്‍ദ്ദേശപ്രകാരം പാലക്കാട് എ.എസ്.പി. അശ്വതി ജിജി ഐപിഎസ്, പാലക്കാട് നാര്‍ക്കോട്ടിക് സെല്‍ ഡി.വൈ.എസ്.പി അബ്ദുള്‍ മുനീര്‍ എന്നിവരുടെ നേതൃത്വത്തില്‍ സബ്ബ് ഇന്‍സ്‌പെക്ടര്‍
അരിസ്റ്റോട്ടിലിന്റെ നേതൃത്വത്തിലുള്ള പാലക്കാട് ടൗണ്‍ നോര്‍ത്ത് പോലീസും, സബ്ബ് ഇന്‍സ്‌പെക്ടര്‍ എച്ച്.ഹര്‍ഷാദിന്റെ നേതൃത്വത്തിലുള്ള ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡും ചേര്‍ന്നാണ് പരിശോധന നടത്തി ലഹരി മരുന്നും പ്രതികളേയും പിടികൂടിയത്.